Pages

2011, ജൂൺ 4, ശനിയാഴ്‌ച

ഒരു മഴ കൂടി .. ( മുംബൈ എഡിഷന്‍ )

വീണ്ടു മഴപെയ്യുകയാണ് ..
എന്നത്തേയും പോലെ ഈ മഴയും ഞാന്‍ നനഞ്ഞു ...
പുതുമണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്നു ..
 
പക്ഷെ ..
ഇത് നഷ്ട്ടപ്പെടലുകളുടെ മഴയായിരുന്നു ..
ഇലകളുടെ താളമില്ലാത്ത മഴ ...
അഴുക്കുചാലുകള്‍ തുറന്നുവിടുന്ന മഴ ...
വിഷത്തുള്ളികള്‍ മാത്രം പൊഴിയുന്ന മഴ ...
 
അതെ .. ഇതെന്റെ മഴയല്ല ..!!
പ്രണയിക്കാനറിയാത്ത മഴയെങ്ങനെ എന്റെതാവും ..??
ഇവിടെ മഴയെന്നാല്‍ തിരക്കാണ് ..
ഒഴിഞ്ഞ ഭിക്ഷാ പാത്രവുമായി തെരുവിലിരിക്കുന്ന -
ഒരു കുഞ്ഞിന്റെ വിഹ്വലമായ മുഖമാണ് ..
 
മനസ്സില്‍ കനിവിന്റെ ഉറവതുറക്കാത്ത -
ഈ മഴയെങ്ങനെ മഴയാവും ...??
അടര്‍ന്നുവീഴുന്ന മണ്ചുമരുകളുടെ ഇടയിലൂടെ
നീയെങ്ങിനെ സമാധാനമായി പെയ്തിറങ്ങും ...
 
കോണ്‍ക്രീറ്റ് കട്ടകളില്‍ തലതല്ലി വീഴുമ്പോള്‍
നിനക്കെങ്ങിനെ ചിരിക്കാന്‍ കഴിയും ..
നീ മഴയല്ല ... കുഴിമാടത്തില്‍ വിരിഞ്ഞ പൂവാണ് ..
നഷ്ട്ടങ്ങളെ മാത്രം ഓര്‍മ്മിപ്പിക്കാന്‍ വന്നവള്‍ ..

7 അഭിപ്രായ(ങ്ങള്‍):

moideen angadimugar പറഞ്ഞു...

നീ മഴയല്ല ... കുഴിമാടത്തില്‍ വിരിഞ്ഞ പൂവാണ് ..

നഷ്ട്ടങ്ങളെ മാത്രം ഓര്‍മ്മിപ്പിക്കാന്‍ വന്നവള്‍

നിരീക്ഷകന്‍ പറഞ്ഞു...

മഴയുടെ ഒരു വ്യത്യസ്ത ചിത്രം നന്നായി പറഞ്ഞു .....


"നീ മഴയല്ല ... കുഴിമാടത്തില്‍ വിരിഞ്ഞ പൂവാണ് .."
ഈ ചിന്ത കൊള്ളാം ........
ആശംസകള്‍

SAJAN S പറഞ്ഞു...

കോണ്‍ക്രീറ്റ് കട്ടകളില്‍ തലതല്ലി വീഴുമ്പോള്‍
നിനക്കെങ്ങിനെ ചിരിക്കാന്‍ കഴിയും ..
നീ മഴയല്ല ... കുഴിമാടത്തില്‍ വിരിഞ്ഞ പൂവാണ്

കവിത ഇഷ്ടമായി

ശ്രീ പറഞ്ഞു...

നന്നായി

അജ്ഞാതന്‍ പറഞ്ഞു...

ഓരോ പോസ്റ്റും വെറൈറ്റി....ആ ഒരു ലൈന്‍ എനിക്കിഷ്ടായി.....

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

Anurag പറഞ്ഞു...

അതെ .. ഇതെന്റെ മഴയല്ല ..!!
പ്രണയിക്കാനറിയാത്ത മഴയെങ്ങനെ എന്റെതാവും ..??

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Arts
Blog Promotion By
INFUTION