Pages

2011, ജൂൺ 15, ബുധനാഴ്‌ച

പുഴയൊഴുകും വഴിയെ ..

ഇനി ഞാന്‍ ആരെയും കാത്തുനില്‍ക്കുന്നില്ല ..
വഴിതെറ്റിയ ഋതുഭേദങ്ങളെ കാത്തുനില്‍ക്കുന്നവന്‍ വിഡ്ഢിയാണ് ..
എന്നെപ്പോലെ ..

ഏറ്റുപാടാന്‍ ആരുമില്ലാതെ -
ഞാനെന്തിനാണീ പാട്ടുപാടിയത് ..
വിഷം കലര്‍ന്ന പുണ്യജലവും അര്‍ത്ഥമില്ലാത്ത മന്ത്രങ്ങളും -
ഇവിടെയുപേക്ഷിച്ചു പോവാം ..
നറുനെയ്യുടെ ഗന്ധമുയര്‍ന്ന യാഗഭൂമിയില്‍ -
വെടിമരുന്നിന്റെ ചൂരാണിപ്പോള്‍ ..

ദീക്ഷയുടെ നീളവും കാഷായത്തിന്റെ നിറവും നോക്കിയാണത്രെ -
ഇപ്പൊ യോഗിക്ക് വില ..
ചുടലകളിലെ ചാരംകലര്‍ന്ന ജലത്തില്‍ മുക്കിയ -
എന്‍റെ വേഷത്തിനു ഈ നിറമല്ലേ വരൂ ..
അടിവയറൊട്ടി നട്ടെല്ലില്‍ ചേരാന്‍ യോഗാഭ്യാസമെന്തിനു ..?
ഇടനെഞ്ചിലെന്റെ വിശ്വാസം ചേര്‍ത്തുവച്ച ഉപവാസം പോരെ ..

ഉമിനീര്‍വറ്റി ചുണ്ടുകള്‍ വരളുമ്പോള്‍ ഞാനറിയുന്നു -
ഈയാള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചാണ് ..
ഒരു ചുവടടിക്കിപ്പുറത്ത്  -
എന്‍റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞുപോയിരിക്കുന്നു ..

ഇനി പോകാം ..
ഒരിറ്റു കണ്ണീരിനോടൊപ്പം എന്‍റെ പ്രാണനും നേദിച്ച് ..
ഈ പുഴയൊഴുകുന്ന വഴിയേ .. ഒരു വിഡ്ഢിയുടെ വിലാപയാത്ര ..

8 അഭിപ്രായ(ങ്ങള്‍):

Sree പറഞ്ഞു...

I Like it...

- സോണി - പറഞ്ഞു...

മന്ത്രവും തന്ത്രവും യോഗയുമൊക്കെ അവനവന്റെ ആത്മസംതൃപ്തിയ്ക്ക് വേണ്ടിയല്ലേ? മറ്റുള്ളവരുടെ അംഗീകാരം എന്തിന്?

കൊമ്പന്‍ പറഞ്ഞു...

വരികള്‍ സമകാലിക ലോകത്തിനു മുന്ബിലെക്ക് ഒരു ചോദ്യ ചിഹ്ന്നത്തെ എറിയുന്നു ആശംഷകള്‍
( കവിത വിലയിരുത്താന്‍ ഞാന്‍ ആ ള ല്ല )

ഇലക്ട്രോണിക്സ് കേരളം പറഞ്ഞു...

w പായ്ക്ക് മസില്‍ എന്നത് സ്വാമിയുടെ വയറിനു മുകളില്‍ കാണുന്നതാണോ

Prabhan Krishnan പറഞ്ഞു...

ആരുമറിയാതെ പോയ
ഒരു ഉപവാസത്തിന്റെ അന്ത്യം..!
ആരും കേള്‍ക്കില്ല
ആരുമറിയില്ല
കാരണം അത് ‘സത്യ‘മായിരുന്നു..!

ആശംസകള്‍..!!

നാമൂസ് പറഞ്ഞു...

പുഴയുടെ ഒഴുക്ക് സത്യമാകുന്ന കടലിലേക്ക് തന്നെ... അവിടെയാണ് സംസ്കരണം സാധ്യമാകുന്നത്.

SYAM RAJASEKHAR പറഞ്ഞു...

Nalla kavithayanu
Aasamsakal

Ronald James പറഞ്ഞു...

വഴിതെറ്റിയ ഋതുഭേദങ്ങളെ കാത്തുനില്‍ക്കുന്നവന്‍ വിഡ്ഢിയാണ്..

ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Arts
Blog Promotion By
INFUTION