Pages

2011, ജനുവരി 24, തിങ്കളാഴ്‌ച

വിടരുത് ഒന്നിനെയും ....


" പുല്ലുമേട്‌ ദുരന്തം: മൃതദേഹങ്ങളില്‍നിന്ന്‌ ഫോണും പണവും കവര്‍ന്നു "

"കുമളി: പുല്ലുമേട്‌ ദുരന്തത്തില്‍ മരിച്ച ശബരിമല തീര്‍ഥാടകരുടെ പണവും മൊബൈല്‍ ഫോണുകളുമടക്കം വിലപിടിപ്പുള്ള വസ്‌തുക്കള്‍ വ്യാപകമായി മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തി. ഇതുസംബന്ധിച്ച്‌ ഒരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വണ്ടിപ്പെരിയാറിനുസമീപം തേങ്ങാക്കല്‍ ശാന്തിഭവനില്‍ വിനോദിനെയാണു കസ്‌റ്റഡിയിലെടുത്തത്‌. ടാക്‌സി ഡ്രൈവറായ വിനോദില്‍നിന്നു സ്വര്‍ണവും മൊബൈല്‍ ഫോണുകളും പോലീസ്‌ കണ്ടെടുത്തു. "

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഈ പറഞ്ഞത് ... സംഗതി സത്യമെങ്കില്‍ നികൃഷ്ടമായ മനസിന്റെ നീചമായ പ്രവൃത്തി എന്നേ പറയാനൊക്കൂ ... " ദുരന്തത്തെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ചിലര്‍ മോഷണത്തിനു പിന്നിലുള്ളതായാണു വിവരം " എന്നാണ് റിപ്പോര്‍ട്ട്‌ തുടരുന്നത് ... പിന്നെ ആരാണ് മോഷ്ടിക്കുന്നത് ..?? ദുരന്തം നേരത്തെ ഉണ്ടാകും , നൂറു കണക്കിന് പാവങ്ങള്‍ ചവിട്ടു കൊണ്ടും നെഞ്ചു തകര്‍ന്നും മരിക്കും എന്നാ ഉള്‍വിളി നേരത്തെ മെസ്സേജ് ആയി കിട്ടിയ പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ഒന്നും അല്ലല്ലോ ഈ പാതകം ചെയ്തത് .... ആ സമയത്ത് രക്ഷിക്കാനെന്ന പേരില്‍ വന്ന ചില നികൃഷ്ട ജീവികള്‍ തന്നെ .... "രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ മരണത്തോടു മല്ലടിച്ചു കൊണ്ടിരുന്നവരുടെ പോക്കറ്റുകളില്‍നിന്ന്‌ അപഹരിക്കുന്നതു ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികരിക്കാനാവാത്ത അവസ്‌ഥയിലായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ സാധനങ്ങള്‍ മോഷ്‌ടിക്കപ്പെടാതിരിക്കാനോ സംരക്ഷിക്കാനോ പോലീസ്‌, ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരാരും ശ്രദ്ധിച്ചതുമില്ല."

പ്രതികരിക്കാനാവാത്ത അവസ്ഥ എന്ന് പറയുമ്പോള്‍ കണ്മുന്‍പില്‍ പിടയുന്ന ജീവനെ എങ്ങനെയെങ്കിലും രക്ഷപെടുത്താന്‍ പരക്കം പായുന്ന നേരത്ത് സ്വന്തം അണ്ടര്‍ വെയര്‍ ആരെങ്കിലും പറിച്ചോണ്ട് പോയാല്‍ പോലും അതൊന്നും നോക്കാതെ സേവനം നടത്തിയ ആ നിസ്വാര്‍ത്ഥമതികളുടെ നിസ്സഹായാവസ്ഥ നമുക്ക് മനസിലാക്കാം .... പിന്നെ പോലീസും ഫോറസ്റ്റും .... കീശയുടെ കനം കുറയുന്തോറും ഇടിയുടെ കനം കൂടുന്ന .. കൊമ്പനാനകള്‍ കൊമ്പ് പൊഴിഞ്ഞു വീണു ചെരിയുകയും, പൊഴിഞ്ഞു വീണ കൊമ്പ് നിമിഷങ്ങള്‍ക്കകം ഒന്നാന്തരം പൂവരശിന്‍ പത്തല്‍ ആകുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ അവിടെ ഉണ്ടായിരുന്നവര്‍ മാന്യത കാട്ടി എന്ന് ആശ്വസിക്കാം ....
" അന്യ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ എത്തിയിരുന്ന അയ്യപ്പന്‍മാര്‍ ട്രൗസറിന്റെ പോക്കറ്റിലാണു മൊബൈല്‍ ഫോണും പണവും സൂക്ഷിക്കാറുള്ളത്‌. ഇതു വ്യക്‌തമായി അറിയാവുന്ന മോഷ്‌ടാക്കളാണു കവര്‍ച്ചയ്‌ക്കു പിന്നിലുള്ളതെന്നു സംശയിക്കുന്നു. മരിച്ച അയ്യപ്പന്‍മാരില്‍ പലരുടെയും ട്രൗസറിന്റെ പോക്കറ്റ്‌ വലിച്ചുകീറിയ നിലയിലായിരുന്നു. "
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ എവിടെയാണ് വിലപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് എന്നറിയാന്‍ ശബരിമലയില്‍ പോലും പോകേണ്ട അവശ്യം ഉണ്ടെന്നു തോന്നുന്നില്ല .. തീര്‍ഥാടന പാതയുടെ ഓരങ്ങളില്‍ സ്വാമിയേ ശരണമയ്യപ്പാ ബോര്‍ഡ്‌ തൂക്കി ' പിഴിയല്‍ / കഴുത്തറക്കല്‍ ' പ്രസ്ഥാനങ്ങള്‍ നടത്തുന്ന എവിടെ നിന്നാലും കാണാം അവര്‍ എവിടെ നിന്നാണ് പണം എടുത്തു കൊടുക്കുന്നത് എന്ന് ... പിന്നെ മലയാളികള്‍ക്ക് പണ്ടേ ട്രൌസര്‍ / അണ്ടര്‍ വെയര്‍ തുടങ്ങിയ സാധനങ്ങളോട് വെറുപ്പായത്‌ കൊണ്ട് സ്വാമിമാര്‍ക്ക് അതെങ്കിലും മിച്ചം കിട്ടി ... സ്വാമി ശരണം ..

"പല സ്‌ഥലങ്ങളില്‍ നിന്നെത്തി ഇന്‍ക്വസ്‌റ്റ് നടത്തിയ ഉദ്യോഗസ്‌ഥര്‍ക്ക്‌ ദുരന്തത്തില്‍ മരിച്ച ഒരാളുടെപോലും മൊബൈല്‍ ഫോണോ പണമോ വസ്‌തുക്കളോ കണ്ടെത്താനുമായിട്ടില്ല. തേക്കടി ബോട്ടപകടമുണ്ടായപ്പോള്‍ മരിച്ചവരുടെ പണവും കാമറയും മൊബൈല്‍ ഫോണും തടാകത്തില്‍നിന്നുപോലും കണ്ടെത്തി പോലീസിനെ ഏല്‍പിച്ചു മാതൃക കാണിച്ചിട്ടുള്ളവരാണു കുമളിയിലെ രക്ഷാപ്രവര്‍ത്തകര്‍. "
നൂറില്‍ കൂടുതല്‍ ആളുകളാണ് അവിടെ മരിച്ചു വീണത്‌ , സോറി വീണു മരിച്ചത് ... ഇത്രയും പേരുടെയും വിലപ്പെട്ട വസ്തുക്കള്‍ മോഷ്ട്ടിക്കപ്പെട്ടു എങ്കില്‍ പിന്നെ ആരാണ് രക്ഷാപ്രവര്‍ത്തകര്‍ , ആരാണ് മോഷ്ട്ടാക്കള്‍ ..? പരിക്കേറ്റവരുടെ കാര്യം ഇവിടെ പറഞ്ഞിട്ടുമില്ല .. ( എ.ടി.എം കാര്‍ഡിന്റെ പാസ്സ്‌വേര്‍ഡ്‌ താടാ കള്ള സ്വാമി എന്നുപറഞ്ഞു ഞെക്കി കൊല്ലാഞ്ഞത് ഭാഗ്യം) .. മനസിലാകാത്തത് കൊണ്ട് ചോദിക്കുവാ , ആരാണ് ഈ രക്ഷാപ്രവര്‍ത്തകര്‍ എന്നു പറയുന്ന സാധനം ..? അത് ഒരു പ്രത്യേക ജനവിഭാഗം അല്ലെങ്കില്‍ സംഘടന അങ്ങനെ വല്ലതും ആണോ..? എന്‍റെ നാട്ടിലെങ്ങും അങ്ങനെ ഒരു ബോര്‍ഡ്‌ തൂക്കി ആരും പ്രവര്‍ത്തിക്കുന്നതായി അറിവില്ല ... അവിടെയും ഇത്രയും വരില്ലെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട് .. അപ്പോഴൊന്നും ഇതാ വരുന്നു കുട്ടനാട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ എന്നു പറഞ്ഞു പ്രത്യേക ടീം ഒന്നും വന്നതായി കണ്ടില്ല ..!! സ്വന്തം ജീവന്‍ പോലും നോക്കാതെ കയങ്ങളില്‍ എടുത്തു ചാടുകയും തീയ്ക്കകത്തു നടന്നു കയറുകയും ചെയ്യുന്ന തന്തക്കു പിറന്ന ആള്‍ക്കാരെ പറയിപ്പിക്കാന്‍ ഉണ്ടായ കുറെ ********* ...

( ഇപ്പൊ കിട്ടിയ പ്രതികരണം : " ആ പറഞ്ഞത് മോശമായിപ്പോയി . കുറച്ചു നേരമായിട്ട്‌ കെടന്നു വിളയുകയാണല്ലോ ... താന്‍ ആരുവാ .? തനിക്കു ഈ രക്ഷാപ്രവര്‍ത്തകരുടെ കഷ്ടപ്പാട് വല്ലോം മനസിലാകുവോ ..? താഴെ കിടന്ന സ്വാമിയോട് മൂന്നു വട്ടം ചോദിച്ചിട്ടാ ചില്ലറ എടുത്തത്‌ .. അത് എന്‍റെ വീട്ടില്‍ കൊണ്ടോവാന്‍ ഒന്നുമല്ല ആശാനെ .. എല്ലാത്തിനേം പൊക്കി വണ്ടിയെ കേറ്റി കിടത്തിയത്‌ എല്ലാരും മറന്നു .. നിങ്ങളൊക്കെ ഇപ്പൊ അങ്ങ് പോകും , നോക്കുകൂലി നോക്കുകൂലി എന്നുപറഞ്ഞു മറ്റവന്മാര് നാളെ എന്‍റെ പെരെലാ വരാന്‍ പോണത് .. പിന്നെ മോവീല് .. ഇതൊക്കെ പിടിക്കാന്‍ പറ്റിയ മോവീല് ഞങ്ങക്കടെ കയില്‍ ഉണ്ടോടെയ് .. അവരട തന്നെ പടം പിടിച്ചു പത്രക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ടി എടുത്തതല്ലേ ... ഞങ്ങള്‍ക്കും ആകണ്ടേ മാഷെ ഈ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ഒക്കെ .. അതൊക്കെ പോട്ടെ .. ഈ പുക്കാക്കെ ഒണ്ടാക്കാന്‍ ഈ സ്വാമിമാര്‍ എന്തിനാ ഇങ്ങോട്ട് കേറ്റി എടുത്തത്‌ .. യെവര്‍ക്ക് ആ തമിഴ്നാട്ടിലോ കര്‍ണാടാകയിലോ ഇരുന്നു മണിയോര്‍ഡേര്‍ അയചാപോരെ ?നല്ല അരവണ അങ്ങോട്ട്‌ എത്തിക്കാമായിരുന്നല്ലോ ...? അടുത്ത സീസണില്‍ ഇങ്ങു വന്നേക്കു .. കൃത്രിമ ശാസ്വോശ്വാസം തരാന്‍ എനിക്ക് സൌകര്യപ്പെടില്ല .. സ്വാമി ശരണം " )

1 അഭിപ്രായ(ങ്ങള്‍):

കണ്ണന്‍ | Kannan പറഞ്ഞു...

:-( inganem manushyar...
post kandath thattukadyil ninna...
www.thattukadablog.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Arts
Blog Promotion By
INFUTION