Pages

2009, മാർച്ച് 9, തിങ്കളാഴ്‌ച

നീ ....

നീ എനിക്കാരാണ് ..??
 മുനിഞ്ഞുകത്തുന്ന നക്ഷത്രത്തിന്‍റെ മൗന മോഹമോ ..?
 അതോ വൈകി വന്ന വസന്തത്തിന്‍റെ നോവുന്ന നിഴല്‍പാടുകളോ ..?
എന്തുമാവട്ടെ ... എന്‍റെ മനസ്സില്‍ നീ ഒരു വളപ്പൊട്ടിന്‍റെ നൊമ്പരമാണ് .. 
പിന്നെ ദീപ്തമായ ചന്ദ്രബിംബവും ...!!
 നീ എന്നില്‍ മഴയുടെ സംഗീതമാണ് ... ഞാന്‍ ഇരമ്പുന്ന കടലും ..!! 
ഞാന്‍ നിന്നെ പ്രണയിക്കുമ്പോള്‍, എന്തുകൊണ്ടോ സന്ധ്യകള്‍ നിന്നില്‍ 
പോറി വീഴുന്നു ...!!

എന്തേ ...??

അന്ന്, നിലാവ് പെയ്തിറങ്ങിയ ഏതോ ഒരു രാത്രിയില്‍ നീ എന്‍റെ മനസ്സില്‍ കൂടുമെനഞ്ഞു .. 
നിന്‍റെ കണ്ണുകളില്‍ തെളിഞ്ഞിരുന്ന ആകാശനീലിമയുടെ തിളക്കം പ്രണയത്തിന്‍റെയോ പരിഹാസത്തിന്‍റെയോ ആവട്ടെ ...
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ... നീ പോലുമറിയാതെ ..!! 
നീ എന്നോട് ഒന്നും പറഞ്ഞില്ല, ഞാനും..!! 
പക്ഷെ എന്‍റെ മിഴികള്‍ വാചാലമായിരുന്നു.. എന്‍റെ മൗനവും .. 
എന്തേ നീയത് വായ്ച്ചറിയാന്‍ ശ്രമിച്ചില്ല ..? 
നിന്‍റെ കണ്ണുകളിലെ നീലിമ ചോര്‍ത്തിയെടുത്ത ആകാശത്തെയും , 
നിന്‍റെ കവിളില്‍ കുങ്കുമം പടര്‍ത്തിയ സന്ധ്യകളെയും ഞാന്‍ സ്നേഹിച്ചിരുന്നു .. നിന്നെപ്പോലെതന്നെ ..!!
നീ അകന്നുപോയ ആ നിമിഷത്തില്‍ പോലും
 എന്തേ ഒരു വാക്കുപോലും പറഞ്ഞില്ല .. !!
വേണ്ടിയിരുന്നില്ല ... 
എങ്കിലും ഞാന്‍ നിന്‍റെ ക്ഷീരപഥങ്ങളില്‍ ഒരു കുഞ്ഞു നക്ഷത്രമാവും ... 
എന്തേ, നീ എനിക്കായ് ഒരു ആകശമാവുമോ ..??

ഒരിക്കലും കൈമാറാത്ത ഒരു പ്രണയലേഖനത്തില്‍ നിന്ന് ..!!

അര്‍ത്ഥങ്ങള്‍ക്കും അര്‍ത്ഥന്തരങ്ങള്‍ക്കും ഒടുവില്‍ , സത്യപ്രണയം മിഥ്യയാണെന്ന് തോന്നുമ്പോള്‍ നീ എന്നെയോര്‍ക്കുക ... കാലത്തിന്‍റെ പുകമറയില്‍ നിന്ന് എന്‍റെ രൂപം കാണുക ... മഴയുടെ സംഗീതത്തില്‍ എന്‍റെ ശബ്ദം കേള്‍ക്കുക .. അപ്പോള്‍ .. ഒരു ചെറു കാറ്റായ് .. കുളിരായ് .. ഒരു നേര്‍ത്ത മര്‍മ്മരമായ് ഞാന്‍ നിന്‍റെ അരികിലുണ്ടാവും ...
 
Arts
Blog Promotion By
INFUTION