അന്ന്, നിലാവ് പെയ്തിറങ്ങിയ ഏതോ ഒരു രാത്രിയില്‍ നീ എന്‍റെ മനസ്സില്‍ കൂടുമെനഞ്ഞു ..
നിന്‍റെ കണ്ണുകളില്‍ തെളിഞ്ഞിരുന്ന ആകാശനീലിമയുടെ തിളക്കം പ്രണയത്തിന്‍റെയോ പരിഹാസത്തിന്‍റെയോ ആവട്ടെ ...
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ... നീ പോലുമറിയാതെ ..!!
നീ എന്നോട് ഒന്നും പറഞ്ഞില്ല, ഞാനും..!!
പക്ഷെ എന്‍റെ മിഴികള്‍ വാചാലമായിരുന്നു.. എന്‍റെ മൗനവും ..
എന്തേ നീയത് വായ്ച്ചറിയാന്‍ ശ്രമിച്ചില്ല ..?
നിന്‍റെ കണ്ണുകളിലെ നീലിമ ചോര്‍ത്തിയെടുത്ത ആകാശത്തെയും ,
നിന്‍റെ കവിളില്‍ കുങ്കുമം പടര്‍ത്തിയ സന്ധ്യകളെയും ഞാന്‍ സ്നേഹിച്ചിരുന്നു .. നിന്നെപ്പോലെതന്നെ ..!!
നീ അകന്നുപോയ ആ നിമിഷത്തില്‍ പോലും
എന്തേ ഒരു വാക്കുപോലും പറഞ്ഞില്ല .. !!
വേണ്ടിയിരുന്നില്ല ...
എങ്കിലും ഞാന്‍ നിന്‍റെ ക്ഷീരപഥങ്ങളില്‍ ഒരു കുഞ്ഞു നക്ഷത്രമാവും ...
എന്തേ, നീ എനിക്കായ് ഒരു ആകശമാവുമോ ..??