2008, ഡിസംബർ 6, ശനിയാഴ്‌ച
ചില ചോദ്യങ്ങള്‍ ..!!
എന്തേ ഈ ആകാശം എന്നെ വേദനിപ്പിക്കുന്നു ..?? എന്തേ ഈ നക്ഷത്രങ്ങള്‍ എന്നെ മുറിവേല്‍പ്പിക്കുന്നു ..?? ഞാന്‍ നിങ്ങളെ ഏറെ സ്നേഹിച്ചിരുന്നില്ലേ .. നമ്മളൊന്നിച്ചു സ്വപ്‌നങ്ങള്‍ കണ്ടിരുന്നില്ലേ .. നിങ്ങള്‍ക്കെന്തു സ്വപ്‌നങ്ങള്‍ അല്ലേ ..?? സ്വപ്‌നങ്ങള്‍ ഒക്കെ ഈ നിസ്സാരന്മാര്‍ക്കാണല്ലോ ... സ്വപ്‌നങ്ങള്‍ അല്ല .. ഓര്‍മ്മകള്‍ .. എന്‍റെ ഓര്‍മ്മകള്‍ നിങ്ങളായിരുന്നു .. നിങ്ങളാണെന്നെ ഓര്‍മകളിലേക്ക് അടുപ്പിച്ചത് .. ഓര്‍മ്മകള്‍ ..!! കരയുന്ന സന്ധ്യകളുടെയും , കണ്ണുനീര്‍ ഉണങ്ങാത്ത രാവുകളുടെയും ഓര്‍മ്മകള്‍ .. !! നാം നമുക്ക് മാത്രമായി നിന്ന രാത്രികളില്‍ നിന്‍റെ പ്രകാശമല്ലേ എന്‍റെ പ്രതീക്ഷയായത് ..?? എന്‍റെ സന്ദേശങ്ങള്‍ നിങള്‍ മാത്രമല്ലെ അറിഞ്ഞിരുന്നുള്ളൂ ..?? എന്നിട്ടും എന്തേ ...!! വാക്കുകള്‍ കൂട്ടം തെറ്റുമ്പോള്‍, ഇവിടെ വച്ച് അവസാനിപ്പിക്കണം ... എന്നെങ്കിലും നിങ്ങള്‍ക്കാകുന്ന കാലത്ത് ഒരു നേര്‍ത്ത മയക്കതിലെങ്കിലും എന്‍റെ ചിന്തകള്‍ അവിടെ എത്തിക്കണം .. കൂടെ എന്‍റെ നിശ്വാസങ്ങളും .. നിങ്ങള്‍ തോല്‍ക്കുന്നിടത്ത് , എന്‍റെ ഓര്‍മകളും മരിക്കുന്നു .. അങ്ങനെ അല്ലേ ..??
ലേബലുകള്‍:
കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)